ഹിമാചലിൽ വില്ലനായി കാലാവസ്ഥാ വ്യതിയാനം; ആപ്പിൾ ഉൽപ്പാദനത്തിൽ 40% ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇന്ത്യയിലെ പ്രധാന ആപ്പിൾ ഉൽപ്പാദന കേന്ദ്രമായ ഹിമാചൽ പ്രദേശിനെയും ഗുരുതരമായി ബാധിക്കുന്നു. ഏകദേശം 5,000 കോടി രൂപയുടെ ആപ്പിൾ വ്യവസായമാണ് ഇത്തവണ സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നത്. താളംതെറ്റിയ മഴയും താപനിലയിലെ വ്യതിയാനങ്ങളും കാരണം ഈ വർഷം ആപ്പിൾ ഉൽപ്പാദനം 40 ശതമാനത്തോളം കുറയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ആപ്പിൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രണ്ടര ലക്ഷത്തോളം കർഷക കുടുംബങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലാകും.

സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2026-ൽ ആപ്പിൾ ഉൽപ്പാദനം 4.36 ലക്ഷം മെട്രിക് ടണ്ണായി, അതായത് ഏകദേശം 2.15 കോടി ബോക്‌സുകളായി ചുരുങ്ങും. കഴിഞ്ഞ വർഷമായ 2025-ൽ 6.99 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ 2.63 ലക്ഷം മെട്രിക് ടണ്ണിന്റെ ഇടിവ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനത്തിലെ ഈ വലിയ കുറവ് സംസ്ഥാനത്തെ ആപ്പിൾ വിപണിയെയും കാർഷിക സമ്പദ്‌വ്യവസ്ഥയെയും ഗണ്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News