സൗദിയിലെ അസീറിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരണപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. പത്തുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് പർവത പാതയിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്. അസീർ മേഖലയിലെ അഖബത് അൽ-ജഅദ പർവത പാതയിലാണ് അപകടം ഉണ്ടായത്. നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ സ്വദേശം ഏതാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ബല്ലഹ്മർ ഗവർണറേറ്റിനെയും തിഹാമ മേഖലയെയും ബന്ധിപ്പിക്കുന്ന ജഅദ പർവതപാതയിലൂടെയുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കുത്തനെയുള്ള പാറക്കൊക്കയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ആറു പേർ മരണപ്പെട്ടിരുന്നു

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News