ലോകത്തിലെ ആദ്യത്തെ വാണിജ്യ വെർട്ടിപ്പോർട്ട് യു.എ.ഇ.യിൽ

ദുബായ് : ഇലക്ട്രിക് എയർ ടാക്സി പ്രവർത്തനങ്ങൾക്കായുള്ള ലോകത്തിലെ ആദ്യത്തെ വാണിജ്യ എയർപോർട്ടായ വി.ഡി.എക്സിന് പ്രവർത്തനാനുമതി നൽകി യു.എ.ഇ. നഗര ഗതാഗത വികസനത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് കണക്കാക്കുന്നത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റിൽ വാണിജ്യ പറക്കുംടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വെർട്ടിപോർട്ട് പറക്കും ടാക്സികളുടെ മുൻനിരകേന്ദ്രമായി പ്രവർത്തിക്കും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ സ്കൈ പോർട്‌സ് ഇൻഫ്രാസ്ട്രക്ചറാണ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിങ് സൗകര്യം വികസിപ്പിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *