എന്റെ പ്രിയപ്പെട്ട ഗായിക; ജാനകി അമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗായിക എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ് ജാനകിയമ്മയെന്ന് വിഡി സതീശന്‍ പറഞ്ഞു. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം… അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്ന് മുഖ്യമന്ത്രി ഫെയസ്ബുക്കിൽ കുറിച്ചു.

ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേന്‍ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിന്‍, ആടിവാകാറ്റേ, നിറങ്ങള്‍ തന്‍ നൃത്തം തുടങ്ങി മിഴിയോരം നനഞ്ഞൊഴുകും, മോഹം കൊണ്ടു ഞാന്‍, നാഥാ നീവരും… അങ്ങനെ എത്രയെത്ര മധുര ഗാനങ്ങള്‍!. സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിര്‍ണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം.’ – വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News