എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒരു തെറ്റും ചെയ്തിട്ടില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി കെകെ ശൈലജ

ഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. മുൻപ് നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീ പദ്ധതിയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരായ കടന്നുകയറ്റമാണെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി. ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന കാര്യം കൃത്യമായി ഇടത് സർക്കാർ കേന്ദ്രത്തെ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും കെ കെ ശൈലജ വിവരിച്ചു. പി എം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍റെ മുൻ അഡീഷണൽ പി എസ് രതീഷിന്‍റെ ലേഖനം പുറത്തുവന്നതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *