ബെല്ലിങ്ങ്ഹാമിനും റഫറിക്കും അഭിനന്ദങ്ങൾ..’; പ്രതികരണവുമായി ഹാളണ്ടിന്റെ പിതാവ് ആൽഫി ഹാളണ്ട്

മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. മത്സരത്തിൽ കൃത്യമായ താളത്തോടെ കളിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡെടുത്തെങ്കിലും ആദ്യ പകുതി അവസാനയ്ക്കും മുൻപ് ജൂഡ് ബെല്ലിങ്ങ്ഹാം തിരിച്ചടിച്ചു. സമനിലക്കുരുക്ക് പൊട്ടിക്കാൻ കിണഞ്ഞുപരിശ്രമിച്ച ഇംഗ്ലണ്ടിനെതിരെ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു രണ്ടാം പകുതിയിൽ നോർവേ കാഴ്ചവച്ചത്. എന്നാൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വീണ്ടും വലകുലുക്കി. ഹാളണ്ടിന്റെ ഗോൾ അടിയിൽ പ്രതീക്ഷ വച്ചിരുന്ന നോർവേയ്ക്ക് പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. ആക്രമിച്ച കളിച്ചെങ്കിലും പലപ്പോഴും ഗോൾ നേടാൻ നോർവേയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയിൽ സോർലോത്തിന് ലഭിച്ച മികച്ച അവസരം ഹാളണ്ടിന് പാസ് നൽകാത്ത താരം തുലച്ച് കളഞ്ഞത് വലിയ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *