ലോകത്തെ ഉയരം കൂടിയ 3ാമത്തെ വാട്ടർ ഫൗണ്ടെയ്ൻ സൗദിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദിയിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൈൻ സന്ദർശകർക്കായി തുറന്നുകൊടുത്തു. അസീറിലുള്ള ഈ വാട്ടർ ഫൗണ്ടൈൻ മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെയും ലോകത്തിലെ മൂന്നാമത്തെയും ഏറ്റവും ഉയരം കൂടിയ ജലധാരയാണ്. 120 മീറ്റർ ഉയരമുള്ള ജലധാരയുടെ നിർമാണത്തിന് ഒന്നരക്കോടി റിയാലിലധികമാണ് ചെലവ്. സൗദി അറേബ്യയിലെ അസീർ മേഖലയിലെ വാദി റിസോർട്ടിലാണ് സൗദിയിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫൗണ്ടൈൻ. മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെ ഉയരം കൂടിയതും, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയതുമായ ജലധാരയാണിത്. നിരവധി സന്ദർശകരാണ് ജലധാര കാണാൻ എത്തുന്നത്. 120 മീറ്ററാണ് വാട്ടർ ഫൗണ്ടൈന്റെ ഉയരം. 1.6 കോടി റിയാൽ അതായത് 16 ദശലക്ഷം സൗദി റിയാലിലധികം ചെലവഴിച്ചാണ് നിർമാണം. 70 ലക്ഷത്തിലധികം ലിറ്റർ വെള്ളം പമ്പ് ചെയ്യാനുള്ള ശേഷിയുമുണ്ട് ജലധാരക്ക്. 3 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ടൂറിസം പദ്ധതിയുടെ ഭാഗമായാണ് വാട്ടർ ഫൗണ്ടൈന്റെ നിർമാണം. പൂന്തോട്ടങ്ങൾ, ഫാമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, തിയേറ്റർ, ഇൻഡോർ ഹാളുകൾ, കുടുംബങ്ങൾക്കായുള്ള വിനോദ സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. നൃത്തം ചെയ്യുന്ന ജലധാര കാണാൻ കുടുംബത്തോടൊത്ത് നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News