ദുബായ് : ദുബായ്ക്കും ഷാർജയ്ക്കുമിടയിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകാൻ പോകുന്ന പുതിയ വികസനപദ്ധതിക്ക് യു.എ.ഇ. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അൽ നഹ്ദ ഇന്റർസെക്ഷനും ഇത്തിഹാദ് റോഡും (ഇ11) വികസിപ്പിക്കുന്നതിനായി പരിചയസമ്പന്നരായ കരാറുകാരിൽനിന്ന് മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ദുബായ്-ഷാർജ പാതയിലെ യാത്രാക്ലേശം കുറയ്ക്കുകയും ഗതാഗതം കൂടുതൽ സുഗമമാക്കുകയും ചെയ്യുക, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്റർചേഞ്ചുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും പുതിയ പദ്ധതി ലക്ഷ്യമിടുന്നു.
ദുബായ് – ഷാർജ യാത്രാക്കുരുക്കിന് വിരാമമാകുന്നു
