സൂര്യൻ ഇന്ന് കഅബക്ക് നേരെ മുകളിൽ; നിഴൽ അപ്രത്യക്ഷമാകും

മക്ക: നേരെ മുകളിൽ സൂര്യൻ വരുന്ന പ്രതിഭാസത്തിന് വിശുദ്ധ കഅബ ഇന്ന് സാക്ഷ്യം വഹിക്കും. മക്ക സമയം 12:26:44 PMനാണ് ഇത് സംഭവിക്കുക. ഈ സമയത്ത് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകും. സൂര്യൻ കഅബയിൽ ലംബമായി പതിക്കുന്ന പ്രതിഭാസം വർഷത്തിൽ രണ്ട് തവണയാണ് സംഭവിക്കുകയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി ഡയറക്ടർ മജീദ് അബു സഹ്റ പറഞ്ഞു. സൂര്യൻ മക്കയുടെ അക്ഷാംശത്തിൽ എത്തുകയും ചക്രവാളത്തിന് 90 ഡിഗ്രി മുകളിൽ നിൽക്കുകയും ചെയ്യുമ്പോഴാണ് പ്രതിഭാസം സംഭവിക്കുകയെന്നും വ്യക്തമാക്കി. സൂര്യൻ ദൃശ്യമാകുന്ന സ്ഥലങ്ങളിൽ ഖിബ്‌ലയുടെ ദിശ പരിശോധിക്കുന്നതിനുള്ള ഏറ്റവും കൃത്യമായ ജ്യോതിശാസ്ത്ര രീതികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. സൂര്യന്റെ സ്ഥാനം കഅബയിലേക്ക് നേരിട്ട് ചൂണ്ടിക്കാണിക്കുന്നതിനാലാണിത്. അതേസമയം ലംബമായുള്ള വസ്തുക്കളുടെ നിഴൽ കഅബയുടെ എതിർ ദിശയിലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *