ഡെക്ലൻ റൈസ് ഫിറ്റാണ്, അർജന്റീനയ്‌ക്കെതിരെ കളിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അറ്റ്‌ലാന്‍റ; ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യാന്മാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ന്യൂയോർക്കിൽ ആരായിരിക്കും സ്പെയിനിനെ നേരിടുക എന്നതാണ് ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. 1986 ലാണ് ലോകകപ്പിൽ ഇതിന് മുൻപ് അർജന്റീന- ഇംഗ്ലണ്ട് ഏറ്റുമുട്ടിയത്. അതും ഒരു സെമി ഫൈനൽ ആയിരുന്നു. മറഡോണയുടെ വിഖ്യാതമായ ദൈവത്തിന്റെ കൈകൊണ്ട് ഗോൾ നേടിയതും 2 -1 എന്ന സ്കോറിന് അർജന്റീന ജയിച്ചതും ഫുട്ബോൾ ചരിത്രത്തിൽ എക്കാലത്തും ചർച്ച ചെയ്യപ്പെടുന്ന അദ്ധ്യായങ്ങളിൽ ഒന്നാണ്.

ഇതുവരെയുള്ള കളികളിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ചാണ് അർജന്റീന സെമി വരെ എത്തിയത്. പ്രതിരോധത്തിലെ പാളിച്ചകൾ പലപ്പോഴും തലവേദനയാകുന്ന അർജന്റീനയ്ക്ക് മെസിയുടെ വ്യക്തിഗത മികവിൽ കുറെയേറെ മത്സരങ്ങൾ വിജയിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് അവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേസമയം ശരാശരിക്ക് മുകളിൽ പ്രകടനവുമായാണ് ഇംഗ്ലണ്ട് സ്മെയിൽ എത്തിയത്. ജൂഡ് ബെല്ലിങ്ഹാമും ഹാരി കെയ്‌നും വ്യക്തിഗത മികവിൽ പല മത്സരങ്ങളും ഇംഗ്ലണ്ടിന് സ്വന്തമാക്കികൊടുത്തിട്ടുണ്ട്.

സ്വിറ്റ്സർലാൻഡിനെ തോൽപിച്ചാണ് അർജന്റീന എത്തുന്നത്. ഇംഗ്ലണ്ട് എത്തുന്നത് നോർവേയെ തോൽപിച്ചാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് മധ്യനിരയിലെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായ ഡെക്ലൻ റൈസിന് നോർവേക്കെതിരായ മത്സരത്തിൽ പരിക്കേറ്റത് തിരിച്ചടിയായിരുന്നു. സെമി ഫൈനലിൽ റൈസ് കളിക്കുമോ എന്ന കാര്യത്തിലും ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ റൈസിന്റെ കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം ഫിറ്റ് ആണെന്നുമാണ് പരിശീലകൻ തോമസ് ടുഷെൽ പറയുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News