ബിഗ്ബോസ് എന്നെ മാറ്റി’; മനസുതുറന്ന് ദിൽഷ

കൊച്ചി : നടി, നർത്തകി, ഇൻഫ്ളുവൻസർ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് കോഴിക്കോട് സ്വദേശിയായ ദിൽഷ പ്രസന്നൻ. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റെ ഇടം രേഖപ്പെടുത്തിയ ദിര്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ‘കാണാകണ്‍മണി’യിലെ മാനസയായി പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. അതിനു ശേഷം ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ താരം കൂടിയാണ് ദില്‍ഷ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ഷോയുടെ നാലാം സീസണിലെ വിജയിയാണ് ദില്‍ഷ.

സോഷ്യൽ മീഡിയയിലും അറിയപ്പെടുന്ന താരം കൂടിയാണ് ദിൽഷ പ്രസന്നൻ. ഫോട്ടാഷൂട്ടും റീലുമൊക്കെയായി എപ്പോഴും താരം നിറഞ്ഞു നിൽക്കാറുണ്ട്. ദിൽഷ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യലിടങ്ങളിൽ ഹിറ്റാകാറുമുണ്ട്. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ ബിഗ്ബോസ് എങ്ങനെയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നു പറയുകയാണ് ദിൽഷ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Leave a Reply

Your email address will not be published. Required fields are marked *