ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞ‌രുടെ കൂട്ട രാജി ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളൂരു: ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടരാജി. ഏതാനും മാസങ്ങൾക്കിടെ 120-ഓളം ശാസ്ത്രജ്ഞരെങ്കിലും രാജിവെച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇതോടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിയതായും ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ​ഗൻയാൻ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് വിആർഎസ് എടുക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ടിലുള്ളത്. ബെം​ഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് മാത്രം 80-ഓളം പേരാണ് ജോലിവിട്ടത്. വി എസ് എസ് സിയിൽനിന്ന് 20-ഓളം പേരും ജോലിയിൽനിന്ന് രാജിവെച്ചു.

മാസങ്ങൾക്കിടെ 120 ശാസ്ത്രജ്ഞരെങ്കിലും ജോലി വിട്ടതായും ഒരുപക്ഷേ ഇനിയും കൂടുതൽപേർ ജോലി വിട്ടേക്കാമെന്നും റിപ്പോർട്ടിലുണ്ട്.എൽവിഎം 3 പ്രാജക്ട് ഡയറക്ടർ, സ്പാഡെക്സ് പ്രാജക്ട് ഡയറക്ടർ, ചന്ദ്രയാൻ 3 പ്രൊജക്ട് ഡയറക്ടർ തുടങ്ങിയവരാണ് ഐഎസ്ആർഒയിൽനിന്ന് അടുത്തിടെ ജോലിവിട്ടവരിൽ പ്രമുഖ‍ർ. ഈ സാഹചര്യത്തിലാണ് ​ഗ്രൂപ്പ് എ വിഭാ​ഗത്തിൽപ്പെടുന്ന ശാസ്ത്രജ്ഞർ ജോലി രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യുകയാണെങ്കിൽ പുതിയ നിബന്ധനകൾ കർശനമാക്കിയത്. ഗ​ഗൻയാൻ പോലെയുള്ള പദ്ധതികളിൽ അം​ഗങ്ങളായവരുടെ രാജിയോ വിആർഎസ് അപേക്ഷയോ ഇനി സാധാരണ നടപടിക്രമമനുസരിച്ച് സ്വീകരിക്കില്ലെന്നാണ് പുതിയ സർക്കുലർ. പദ്ധതികൾ പൂർത്തിയാകുന്നത് വരെ ഇവരുടെ അപേക്ഷകൾ സ്വീകരിക്കേണ്ടെന്നും സെന്റർ ഡയറക്ടർമാർക്ക് നിർദേശമുണ്ട്.

മാത്രമല്ല, ഇനി മുതൽ ഇത്തരം അപേക്ഷകളിൽ സെന്റർ ഡയറക്ടർ സ്വയം തീരുമാനമെടുക്കരുതെന്നും ഇത് അന്തിമ അം​ഗീകാരത്തിനായി കേന്ദ്രസർക്കാരിന്റെ ബഹിരാകാശവകുപ്പിന് കൈമാറണമെന്നും സർക്കുലറിൽ പറയുന്നു.ഐഎസ്ആർഒയുടെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ 1339 ജീവനക്കാരും വി എസ് എസ് സിയിൽ 4577 ജീവനക്കാരുമാണ് ജോലിചെയ്യുന്നത്. ഈ കണക്കുകൾപ്രകാരം ജീവനക്കാരിൽ വളരെ കുറച്ച് ശതമാനം പേർ മാത്രമാണ് രാജിവെക്കുന്നതും വിആർഎസിന് അപേക്ഷിക്കുന്നതും. എന്നാൽ, ​ഗ​ഗൻയാൻ പോലെയുള്ള സുപ്രധാന ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നവരുടെ കൊഴിഞ്ഞുപോക്കാണ് ആശങ്കയുണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐഎസ്ആർഒയിൽനിന്ന് ഒട്ടേറെ ജീവനക്കാർ ജോലിവിട്ട് പോകുന്നതായി ചെയർമാൻ വി. നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്. ജോലിയിൽനിന്ന് പലരും പോകും. ഇത് ഓരോ സ്ഥാപനത്തിലും നടക്കുന്നതാണ്. ജോലിവിട്ട് പോകുന്നത് തടയാൻ മാത്രമല്ല പുതിയ നീക്കം. പെട്ടെന്നുള്ള കൊഴിഞ്ഞുപോക്ക് പ്രധാന പദ്ധതികളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു. ചിലർ പോയാൽ മറ്റുചിലർ പകരം ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അതെല്ലാം തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അതിന് സജ്ജരാണെന്നും ചെയർമാൻ വ്യക്തമാക്കി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News