സ്വരാജിന്‍റെ വാദം തള്ളി ‘കള്ളൻ വിജയൻ’; ‘ദേശാഭിമാനി ലേഖനം തയ്യാറാക്കിയിരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്‍റ് എഡിറ്റർ എം സ്വരാജിന്‍റെ വാദം തള്ളി നാടക പ്രവർത്തകൻ വിജയന്‍. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയൻ പരയുന്നു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.

വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുമായി ഇന്നിറങ്ങേണ്ട ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയതിൽ വിവാദം. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കമാണ് കാരണമെന്നാണ് വിവരം. എന്നാൽ കള്ളൻ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കിയിട്ടേ ഇല്ലെന്നാണ് ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ എം സ്വരാജ് വിശദീകരിക്കുന്നത്. എന്നാൽ സ്വരാജിന്‍റെ വിശദീകരണം പൂർണമായി നിഷേധിച്ച ‘കള്ളൻ വിജയൻ’ എന്ന് വിളിക്കുന്ന പുല്ലംപാറയിലെ നാടകപ്രവർത്തകൻ, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News