നിലമ്പൂർ ചാലിയാറിലെ തൂക്കുപാലം നിർമാണം വെള്ളിയാഴ്ച വീണ്ടും തുടങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഏറെ നാളായി മുടങ്ങിക്കിടന്ന ചാലിയാറിലെ തൂക്കുപാലം നിർമാണം വീണ്ടും തുടങ്ങി. ചാലിയാർ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണമാണ് തുടങ്ങിയത്. ഈ പാലം 2019ലെ പ്രളയത്തിൽ പൂർണ്ണമായും തകർന്നു വീണിരുന്നു. പുതിയ തൂക്കുപാലം നിർമ്മിക്കുന്നതിന് 2020-ൽ സ്റ്റീൽ ഇൻഡസ്ടീസ് കേരള ലിമിറ്റഡിനെ (സിൽക്ക്) ചുമതലപെടുത്തിയിരുന്നതുമാണ്. എന്നാൽ തൂക്കുപാലത്തിൻ്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈ വിഷയത്തിൽ മന്ത്രി കമ്പനി സിഇഒയെ നേരിട്ട് ബന്ധപ്പെട്ട് വൈകുന്നതിന്റെ കാരണം തിരുവനന്തപുരത്ത് ഓഫീസിലെത്തി വിശദീകരിക്കാൻ നിർദ്ദേശിച്ചു. ഇതെത്തുടർന്ന് വെള്ളിയാഴ്ച (ജൂലൈ 24) മുതൽ പാലത്തിൻ്റെ നിർമ്മാണം പുനരാരംഭിക്കുമെന്ന് കമ്പനി അധികൃതർ മന്ത്രിയെ അറിയിച്ചു.

നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ടിൽ സംയോജിത സുസ്ഥിര വികസനം നടപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ വ്യക്തമാക്കി. കനോലി പ്ലോട്ട് സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയ ശേഷം ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിൻ്റെ എംഎൽഎ ഫണ്ടു കൂടി ഉപയോഗപ്പെടുത്തിയാണ് സുസ്ഥിര വികസനത്തിനായുള്ള പ്രോജക്ട് തയ്യാറാക്കുക. ചാലിയാർ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചാലിയാർ പുഴയുടെ ഇരുകരകളിലായാണ് കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. രാമല്ലൂർ റിസർവിലുള്ള ഈ പ്രദേശത്താണ് ലോകത്ത് ഇതുവരെ പ്ലാന്റ് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തേക്ക് മരം സ്ഥിതി ചെയ്യുന്നത്. 1842-ൽ അന്നത്തെ കളക്ടറായിരുന്ന എച്ച് വി കനോലിയാണ് അമിതമായ മരംമുറി മൂലം ഡിഗ്രേഡഡ് ഫോറസ്റ്റായി മാറിയ ഇന്നത്തെ കനോലി പ്ലോട്ടിൽ തേക്കിൻ തൈകൾ നട്ടു പിടിപ്പിച്ച് തോട്ടമാക്കാൻ തീരുമാനിച്ചത്. ഫോറസ്റ്റ് സബ് കൺസർവേറ്ററായിരുന്ന ചാത്തു മേനോനായിരുന്നു ചുമതല. സംയോജിത വികസന പദ്ധതി പൂർത്തിയാകുന്നതോടെ ചരിത്രമുറങ്ങുന്ന കനോലി പ്ലോട്ടിലേയ്ക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാനാകും.

കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് വിനീർ ഫാക്ടറിക്കായി വനം വകുപ്പ് പാട്ടത്തിന് നൽകിയ സ്ഥലം കമ്പനി നിന്നതിനെ തുടർന്ന് പാട്ടക്കാലാവധി അവസാനിച്ചപ്പോൾ വനം വകുപ്പ് തിരിച്ചെടുത്തിരുന്നു. ഈ പ്രദേശത്തെ ഫാക്ടറിയും ക്വാർട്ടേഴ്സുകളും പുനരുദ്ധരിച്ച് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. കനോലി പ്ലോട്ടിൻ്റെ സമീപത്തുള്ള സ്ഥലം വനം വകുപ്പ് 1981-ൽ കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലീസിന് നൽകിയിരുന്നു. ലീസ് കാലാവധി 2006-ൽ അവസാനിച്ചതിനെ തുടർന്നും 1990 മുതൽ പാട്ടക്കുടിശ്ശിക നിലനിന്ന സാഹചര്യത്തിലും വനം വകുപ്പ് ആ സ്ഥലം നടപടികൾ പൂർത്തിയാക്കി തിരിച്ചെടുത്തിരുന്നു. വനം വകുപ്പ് കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷനുമായി ചേർന്ന് ഇവിടെ സ്ഥിതി ചെയ്യുന്ന ഫാക്ടറിയും ക്വാർട്ടേഴ്സും പുനരുദ്ധരിച്ച് ഇക്കോ ടൂറിസത്തിന്റെ ഭാഗമാക്കും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News