ദുബൈ: യു.എ.ഇയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഉൾനാടൻ പ്രദേശങ്ങളിൽ താപനില 48°C വരെ എത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിലും മലയോര പ്രദേശങ്ങളിലും 45 കി.മീ. വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾക്ക് കാരണമാകുകയും ദൂരക്കാഴ്ച കുറയാനും കാരണമാകും. ഉൾനാടൻ പ്രദേശങ്ങളിൽ പകൽസമയത്തെ താപനില 43°C മുതൽ 48°C വരെയും, തീരപ്രദേശങ്ങളിൽ 42°C മുതൽ 37°C വരെയും, മലയോര പ്രദേശങ്ങളിൽ 31°C മുതൽ 37°C വരെയും ആയിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും കിഴക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഉച്ചകഴിഞ്ഞ്, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
മഴ തുടരും; യു.എ.ഇയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
