യുഎഇയിൽ 50°C പിന്നിട്ട് വേനൽചൂട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ:വിയർത്തൊലിച്ച് യുഎഇ. ഇന്ന് യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഈ വേനലിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബൂദബിയിലെ ഷവാമഖിലാണ് ഈ വേനലിലെ യുഎഇയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 2:30 ന് ഈ മേഖലയിലെ വേനൽചൂട് 50 ഡിഗ്രി സെൽഷ്യസിലെത്തി. സൂര്യൻ അസ്തമിച്ചാലും വിയർത്ത് കുളിക്കുന്ന ചൂടുകാലമാണ് യുഎഇയിലിപ്പോൾ. കഴിഞ്ഞദിവസം ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ പോലും ഇന്ന് ചൂട് കനത്തു. ജംറത്തുൽ ഖയ്ത് എന്നറിയപ്പെടുന്ന കടുത്തവേനൽ ദിനങ്ങളിലൂടെയാണ് യുഎഇ കടന്നുപോകുന്നത്. ഈമാസം 10 വരെ കടുപ്പമേറിയ വേനൽദിനങ്ങൾ തുടരും. പിന്നീട് ചൂടിന്റെ പാരമ്യത്തിൽ നേരിയ കുറവ് വന്ന് തുടങ്ങും. പൊതുവരെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള അബൂദബിയിലെ സൈ്വഹാനിൽ ഇന്ന് 49.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News