കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 20 ആണ് റിലീസ് തീയതി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നടി മോഹിനിയുടേതാണ് അത്. നൂര്‍ജഹാന്‍ എന്നാണ് മോഹിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പോസ്റ്ററുകളും എത്തും.
ദുബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’യായി മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലാണ് അതിഥി വേഷത്തിൽ എത്തുന്നത്. മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിൻ്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോണാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോയുടെതാണ് ചിത്രസംയോജനം.
ഇടവേളയ്ക്ക് ശേഷം മോഹിനി; ‘ഖലീഫ’യിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി
