ലോക ​ഗെയിമിങ് ഭീമനായ EAയുടെ ഭൂരിഭാ​ഗം ഓഹരികളും സ്വന്തമാക്കി സൗദി അറേബ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാ​ദ്: ലോകപ്രശസ്ത ഗെയിമിങ് കമ്പനിയായ ഇലക്ട്രോണിക്സ് ആർട്സിന്റെ ഉടമസ്ഥാവകാശം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കി. രണ്ട് അമേരിക്കൻ കമ്പനികളുമായി ചേർന്നാണ് സൗദി EA-യെ സ്വന്തമാക്കിയത്. അമ്പത്തി രണ്ടായിരം കോടി രൂപ മൂല്യം വരുന്നതാണ് ഈ ഇടപാട്. ലോക ഇലകട്രോണിക്സ് ഗെയിം മേഖലയിലേക്കുള്ള സൗദിയുടെ ഗംഭീരമായ പ്രവേശനമാണിത്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ , അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക്, ജാരെഡ് കുഷ്നറുടെ അഫിനിറ്റി പാർട്നേഴ്സ് എന്നിവർ ചേർന്ന കൂട്ടായ നിക്ഷേപ സംഘമാണ് EA-യെ മുഴുവനായും വാങ്ങിയത്.

ഓഹരിയിൽ 93.4 ശതമാനവും സൗദിക്കാണ്. സിൽവർ ലേക്കിന് 5.5% വും അഫിനിറ്റി പാർട്നേഴ്സിന് 1.1% മാത്രമേയുള്ളൂ. അമേരിക്കൻ കമ്പനിയായ EA ഇനി മുതൽ പൊതു ഓഹരി വിപണിയിൽ നിന്ന് പുറത്തുപോകുകയും സ്വകാര്യ കമ്പനിയായി മാറുകയും ചെയ്യും. EA FC എന്നറിയപ്പെടുന്ന കമ്പനി മുമ്പ് FIFA എന്ന പേരിലായിരുന്നു. ദി സിംസ്, മാസ് എഫക്ട് തുടങ്ങിയ ജനപ്രിയ ഗെയിമുകളുടെ നിർമ്മാതാക്കളാണ് EA. ഈ ഇടപാടിൽ സൗദി അറേബ്യയുടെ PIF ഭൂരിപക്ഷ ഓഹരി ഉടമയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News