റയൽ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തിൽ റോഡ്രി ഫിറ്റോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

Stop Crying Your Heart Out – ചാമ്പ്യൻസ് ലീഗ് രാവിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ പടർന്ന ആ ടിഫൊ ഓർമയില്ലെ. ബാലൻ ദി ഓറിൽ ചുംബിച്ച് നിൽക്കുന്ന റോഡ്രി. മാഞ്ചസ്റ്റർ സിറ്റി ആരാധകർ വിനീഷ്യസ് ജൂനിയറിനെ പരിഹസിക്കാൻ ഒരുക്കിയ ആ നിമിഷം റയൽ മാഡ്രിഡിനെ ഓർമ്മപ്പെടുത്തുകയാണ് ചിരവൈരികളായ ബാഴ്‌സലോണ. ആ വാക്കുകൾക്ക് മറ്റൊരു അർത്ഥം കൂടിയുണ്ട് ഈ പകലിൽ. നിങ്ങളുടെ പരിശ്രമങ്ങൾ അവസാനിപ്പിച്ചോളു, റോഡ്രിയെ ലോസ് ബ്ലാങ്കോസ് ജഴ്‌സിയിൽ കാണാൻ കഴിയില്ല എന്ന്.

സ്പെയിനിലേക്കുള്ള തന്റെ മടങ്ങിവരവിന് കളം ഒരുങ്ങേണ്ടത് സാന്റിയാഗൊ ബെർണബ്യൂവിലാണെന്ന് റോഡ്രി ആഗ്രഹിച്ചിരുന്നു, അയാൾ അത് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, സിറ്റിയും റയലുമായി ഒരു സമവായത്തിൽ എത്താൻ വൈകിയതോടെയാണ് ബാഴ്‌സ ഇറങ്ങിക്കളിച്ചത്. സിറ്റിയുമായി കരാർ ചർച്ച ആരംഭിക്കാൻ ബാഴ്‌സയ്ക്ക് റോഡ്രി അനുമതി നൽകിയതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഹൻസി ഫ്ലിക്ക് മുന്നോട്ട് വച്ചിരിക്കുന്ന പ്രോജക്റ്റിൽ റോഡ്രി തൃപ്തനാണ് എന്ന് അ‍ർത്ഥം. ബാഴ്‌സ ഓവർ റയൽ, എന്തുകൊണ്ട്? ബാഴ്സയുടെ സിസ്റ്റത്തിൽ റോഡ്രി എത്രത്തോളം ഫിറ്റായിരിക്കും.

മൂന്ന് കാരണങ്ങളാണ് പ്രധാനമായും റോഡ്രിയെ ബാഴ്‌സയിലേക്ക് നയിക്കുന്നത്. അതിൽ ലളിതമായത് 2026 ഫിഫ ലോകകിരീടത്തിലേക്ക് സ്പെയിനെ റോഡ്രി നയിക്കുമ്പോൾ ആ സംഘത്തിൽ ബാഴ്‌സയിൽ നിന്നുള്ള എട്ട് താരങ്ങളുണ്ടായിരുന്നുവെന്നതാണ്. ലമീൻ യമാൽ, ഫെറാൻ ടോറസ്, പെഡ്രി, ഡാനി ഓൽമൊ, പൗ കുബാ‍ർസി, എറിക്ക് ഗാ‍ർഷ്യ, ജൊവാൻ ഗാ‍ർഷ്യ എന്നിവർ. അതുകൊണ്ടു തന്നെ വളരെ സ്മൂത്തായൊരു ഡ്രെസിങ് റൂം ട്രാൻസിഷൻ റോഡ്രിക്ക് ക്യാംപ് നൗവിൽ ലഭിക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News