മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് ആവർത്തിച്ച് കെ. സി വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് ആവർത്തിച്ച് കെ. സി വേണുഗോപാൽ. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുകൂടെയെന്ന ചോദ്യത്തോട് ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു. 24 മണിക്കൂർ മാത്രമാണ് മറുപടി നൽകാൻ സമയം നൽകിയതെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നൽകി. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങൾ പ്രതിപക്ഷം ആലോചിക്കും.

കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും കെ. സി വേണുഗോപാല്‍ ആശങ്ക പ്രകടിപ്പിച്ചു. കോഴിക്കോട്ടെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും കൃത്യമായ മറുപടി നല്‍കിയില്ലെന്നും തെരഞ്ഞെടുപ്പ് സുതാര്യത നഷ്ടപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി ഡിപ്പാര്‍ട്‌മെന്റ് ആണെന്നും കെ. സി വേണുഗോപാല്‍ വിമരശനമുയർത്തി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News