ടി.ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തതിനെതിരെ വിമർശനവുമായി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ നാടകം എന്നും വിമര്‍ശനമുണ്ട്. ടി ജി മോഹന്‍ദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല.

എന്നാല്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുന്നു എന്നും ബിജെപി ആരോപിച്ചു. ഒരാള്‍ക്ക് ഒരു നിയമം മറ്റൊരാള്‍ക്ക് മറ്റൊരു നിയമം, ഇതാണോ യുഡിഎഫ് സര്‍ക്കാരിന്റെ നീതി എന്നും ചോദ്യം.തീരദേശ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തില്‍പ്പെടുമ്പോള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. മുതലപ്പൊഴിയിലും, നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മഴക്കെടുതിയിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കേണ്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ മാറിനില്‍ക്കുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണന്നും ബിജെപി വിമര്‍ശിച്ചു. വന്ദേമാതരം, വി ഡി സവര്‍ക്കര്‍ തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ മതവിഭജനം വളര്‍ത്താനുള്ള ശ്രമമാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്നും ബിജെപി ആവശ്യപ്പെട്ടു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News