ഗൗതമിന്റെ വീട്ടിലെത്തി ചെന്നിത്തല

വിഴിഞ്ഞം : നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിൽ ആശ്വാസമേകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം, കാണാതായവർക്കായുള്ള തിരച്ചിൽ സജീവമായി തുടരുമെന്ന് അറിയിച്ചു. വിഷയത്തിൽ കോസ്റ്റ് ഗാർഡ് ഐ ജിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും നിലവിൽ കോസ്റ്റൽ പോലീസിനുള്ള സൗകര്യങ്ങൾ പരിമിതമാണെങ്കിലും അത് ഉടൻ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ കുടുംബത്തിന് സഹായം നൽകുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും സർക്കാരിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സഹായങ്ങൾ ഉറപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *