ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി. ഡി സതീശന്‍

കൊല്ലം: കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രി വീട്ടിലെത്തുന്നത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്.

ഒരു കുടുംബത്തിനും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കാലത്തും നടക്കാത്ത വിധത്തിലുള്ള തിരച്ചിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങളില്‍ മാത്രമാണ് തിരച്ചില്‍ നടക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം തിരച്ചില്‍ നടന്നിരുന്നു. പരമാവധി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *