മിഥുന്‍ മാനുവൽ തോമസിന്റെ ‘അണലി’ വെബ് സിരീസ് പുതിയ പോസ്റ്റർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ‘അണലി’യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നടി ലിയോണ ലിഷോയിയും നിഖില വിമലുമാണ് പോസ്റ്ററിലുള്ളത്. നേരത്തെ പുറത്തുവന്ന ലിയോണയുടെ ക്യാരക്ടർ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്ററിൽ സൈക്കോ ചിരിയുമായുമായി നിൽക്കുന്ന ലിയോണ ആയിരുന്നു ഉണ്ടായിരുന്നത്. സിരീസ് വൈകാതെ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിക്കും.

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. ജോളി ജോസഫ് ആയി ലിയോണ ലിഷോയ് ആണ് എത്തുന്നത്. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നേരത്തെ ‘കറി ആൻഡ് സയനൈഡ്’ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരിൽ ടെലിവിഷൻ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.

സിരീസില്‍ പ്രധാന കഥാപാത്രമായി നിഖില വിമലും എത്തുന്നുണ്ട്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് സിരീസിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. നേരത്തെ അലമാര എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിന്‍റെ രചയിതാവും ആന്‍മരിയ കലിപ്പിലാണ്, അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ സഹരചയിതാവുമായിരുന്നു ജോണ്‍ മന്ത്രിക്കല്‍.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News