റെയിൽ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറി; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ദൃണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

തീവണ്ടിപ്പാളത്തിനടുത്തുള്ള അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ആരുംകാണാതെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്കു കയറുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്കു പോയ മെമുവാണ് ഇടിച്ചത്.

അമ്പലപ്പുഴ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അച്ഛൻ വിനീത് മത്സ്യത്തൊഴിലാളിയാണ്. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് അമ്മ സൂര്യ ബാബു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News