റൊണാൾഡോ -ജോർജിന വിവാഹ വിഡിയോ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാധകർ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയു‌ടെയും ജോർജിന റോഡ്രിഗസിന്റെയും വിവാഹ ചടങ്ങിന്റെ ആദ്യ വീഡിയോ പുറത്തുവന്നു. ‘വോഗ്’ മാഗസിനാണ് ആരാധകരുടെ മനം നിറയ്ക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.ആഗസ്റ്റ് പതിനൊന്നിന് പോർച്ചുഗലിലെ ലിസ്ബണിനടുത്തുള്ള കാഷ്കിസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര വസതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിന് തൊട്ടുമുൻപ് സന്തോഷ കണ്ണീർ ഒഴുക്കുന്ന ജോർജിനയും, അവരെ സ്നേഹത്തോടെ ചുംബിക്കുന്ന ക്രിസ്റ്റ്യാനോയുമാണ് വിഡിയോയിലുള്ളത്. പള്ളിയിലെ പ്രാർഥനകളും മോതിരം കൈമാറുന്ന ചടങ്ങുകളും ഇതിലുണ്ട്.

കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങുകള്‍ ലളിതമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോര്‍ജിനയും രംഗത്ത് വന്നിരുന്നു. കുട്ടിക്കാലത്ത് വലിയ കൊട്ടാരം, നീണ്ട വിവാഹവസ്ത്രം, വജ്രക്കിരീടം എന്നിവയൊക്കെയായിരുന്നു വിവാഹസ്വപ്നമെന്നും ഇതെല്ലാം ജീവതത്തിന്റെ ഭാഗമായതോടെ വിവാഹം സ്വകാര്യമായി നടത്താന്‍ തീരുമാനിക്കുക ആയിരുന്നുവെന്നും ഇരുവരും പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ ജഴ്‌സി നമ്പറായ ഏഴ് വിവാഹത്തീയതിയായി തെരഞ്ഞെടുക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ വിവാഹത്തിന് തെരഞ്ഞെടുത്തത് ഓഗസ്റ്റ് പതിനൊന്ന്. റൊണാള്‍ഡോയും ജോര്‍ജിനയും കണ്ടുമുട്ടിയ പത്താം വാര്‍ഷിക ദിനം.2016ല്‍ മാഡ്രിഡിലെ ഒരു സ്റ്റോറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയിരുന്നത്. മോതിരം കൈമാറിയത് കഴിഞ്ഞ വർഷം ആഗസ്റ്റ് പതിനൊന്നിനും. അതിന് കൃത്യം ഒന്നാം വർഷത്തിലാണ് വിവാഹ ചടങ്ങും നടന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News