പതിനായിരത്തിലേറെ മദ്യക്കുപ്പികൾ നശിപ്പിച്ചു; നിയമങ്ങൾ കടുപ്പിച്ച് കുവൈത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: അനധികൃത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ചെറുക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പിടിച്ചെടുത്ത 10,598 മദ്യക്കുപ്പികൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ , നിയമാനുസൃത നടപടികൾ പാലിച്ചെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചും മദ്യം നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഒപ്പം അനധികൃത വസ്തുക്കളുടെ പ്രചാരണം തടയുന്നതിൽ മന്ത്രാലയം ഒട്ടും പുറകോട്ടു പോകില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം വിദേശികളായ 12 പേരെ വൻതോതിൽ മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തു. ജഹ്‌റയിലെ മരുഭൂമി പ്രദേശത്ത് കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കൾ വിറ്റ വ്യക്തിയെയും പിടികൂടി. സുരക്ഷാ പരിശോധനകളും ഫീൽഡ് ക്യാമ്പയ്നുകളും കൂടുതൽ ശക്താമാക്കുമെന്നും നിയമലംഘനങ്ങൾ തടയുമെന്നും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ നിയമങ്ങളും കർശനമായി പാലിക്കണമെന്നും മന്ത്രലയം വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News