കൊല്ലം: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന കേസിൽ ഭർത്താവിനെ കൊല്ലം കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും എടുത്തിരുന്നു. വിദേശത്ത് നടന്ന സംഭവത്തിലാണ് യുവതി കൊട്ടിയം പൊലീസിൽ പരാതി നൽകിയത്.
യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങൾ തുടർന്നതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നാണ് യുവതി വ്യക്തമാക്കിയത്.
Post Views: 8



