റിയാദ്: ഫ്രഞ്ച്-സൗദി നിക്ഷേപ റൗണ്ട്ടേബിൾ യോഗം ഇന്ന് പാരീസിൽ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചാണ് യോഗം. ഇരുരാജ്യങ്ങളിലെയും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരും മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഈ യോഗത്തിൽ പങ്കെടുക്കും. സൗദി നിക്ഷേപ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയിലെ പ്രത്യേക അവസരങ്ങളുമായും പദ്ധതികളുമായും ഫ്രഞ്ച് കമ്പനികളെ ബന്ധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിപണി പ്രവേശനം, വികസനം, പങ്കാളിത്തം, സാങ്കേതിക വിദ്യാ കൈമാറ്റം, പ്രാദേശിക ഉൽപ്പാദനം, കരാറുകൾ തുടങ്ങിയവയും ലക്ഷ്യമിടുന്നു.
Post Views: 48



