ഓസ്ട്രേലിയയിൽ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്; വൈറലായി വീഡിയോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്. പെർത്തിലെ ഹിന്ദു സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി സംഘടിപ്പിച്ച പരിപാടിയിലാണ് വന്ദേമാതരം ആലപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വന്ദേമാതരം ആലപിക്കുമ്പോൾ ആദരവോടെ എഴുന്നേറ്റുനിന്ന് കൂടെ പാടുന്ന കാണികളെയും വിഡിയോയിൽ കാണാം. കുറച്ചു ദിവസങ്ങൾക്കു മുൻപേ ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിനെതിരെ വിമർശനം ഉയർന്നിരുന്നു.

കോട്ടയം വെമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ ആയിരുന്നു വലിയ രീതിയിൽ വിമർശനം ഉയർന്നത്. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് ആലപിച്ചത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല രംഗത്ത് വന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന വലിയ വിമർശനങ്ങൾക്ക് വെമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര നട്ടാശ്ശേരി പുനരുദ്ധാരണ കമ്മിറ്റി കൺവീനറും , നന്ദഗോവിന്ദം ടീമും മറുപടിയുമായി വന്നിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News