കൊച്ചി: വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ് വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് മേഖലയിലുണ്ടായത്.രാവിലെ 6 മണിയോടെയാണ് പാലത്തിൽ ലോറി മറിഞ്ഞത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് അരൂരിലേക്ക് മീനുമായി പോയ ലോറിയാണ് മറിഞ്ഞത്.
മുന്നിൽ പോയ കാർ പെട്ടന്ന് ലോറിയുടെ ട്രാക്കിലേക്ക് കയറിയപ്പോൾ ബ്രേക്ക് ചവിട്ടി എങ്കിലും നിയന്ത്രണം കിട്ടിയില്ല എന്ന് ഡ്രൈവർ പറഞ്ഞു. 2 മണിക്കൂർ തൈക്കൂടം പാലത്തിൽ ഗതാഗതം മുടങ്ങി. ക്രൈയിനുകൾ എത്തിച്ചാണ് വാഹനം ഉയർത്തിയത്. 8 മണിയോടെയാണ് ഗതാഗതം അനുവദിച്ചത്.
Post Views: 31



