ദുബായ് ഫ്യൂച്ചർ വീക്ക് പ്രഖ്യാപനവുമായി ശൈഖ് ഹംദാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : ഭാവിലോകത്തെ രൂപപ്പെടുത്തുന്നതിനും നൂതനസാങ്കേതിക വിദ്യകളും ആശയങ്ങളും പങ്കുവെക്കുന്നതിനുമായി ‘ദുബായ് ഫ്യൂച്ചർ വീക്ക്’ സംഘടിപ്പിക്കാൻ ഉത്തരവിട്ട് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്‌സിലൂടെയാണ് അദ്ദേഹം വൻകിടപദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. നവംബർ 18-മുതൽ 21-വരെ നാലു ദിവസങ്ങളിലായാണ് ഈ അന്താരാഷ്ട്ര പരിപാടി നടക്കുക. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക കൂട്ടായ്മയെ, മനുഷ്യരാശിയുടെ ഭാവി രൂപകൽപ്പന ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ചിന്തകർ, ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സംരംഭകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്താനാണ് ദുബായ് ഫ്യൂച്ചർ വീക്ക് സംരംഭത്തിലൂടെ ദുബായ് പദ്ധതിയിടുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News