66-ാം വയസ്സില്‍ കാനഡയില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിസിസ്സാഗ: മിസിസ്സാഗ മാരത്തണില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് അറുപത്തിയാറുകാരനായ മലയാളി ജൂലിയസ് ചാക്കോ. പ്രായത്തെയും രോഗാവസ്ഥയെയും മനക്കരുത്ത് കൊണ്ട് അതിജീവിച്ച ജൂലിയസ്, ഏപ്രില്‍ 26-ന് നടന്ന ‘റണ്‍ യുവര്‍ സ്റ്റോറി 2026’ (Run Your Story 2026) എന്ന പരിപാടിയില്‍ 21 കിലോമീറ്റര്‍ ദൂരം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഏവരുടെയും കൈയടി നേടിയത്. 65 വയസ്സിന് മുകളിലുള്ളവര്‍ക്കായി നിശ്ചയിച്ചിരുന്ന സമയപരിധിയേക്കാള്‍ ഒരു മണിക്കൂറിലധികം മുന്‍പേ അദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തി.

കഴിഞ്ഞ 35 വര്‍ഷമായി പ്രമേഹബാധിതനായ ജൂലിയസ് ചാക്കോ, മരുന്നുകളെ ആശ്രയിക്കാതെ കൃത്യമായ വ്യായാമത്തിലൂടെയും ഓട്ടത്തിലൂടെയുമാണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. മധ്യപ്രദേശിലെ രത്ലാമില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം നിലവില്‍ വിശ്രമജീവിതം നയിക്കുകയാണ്. കാനഡയിലുള്ള മകനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍, വടക്കേ അമേരിക്കയില്‍ ഒരു മാരത്തണില്‍ പങ്കെടുക്കുക എന്ന തന്റെ ദീര്‍ഘകാല സ്വപ്നം അദ്ദേഹം ഇവിടെ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.

ആയിരത്തിമുന്നൂറിലധികം പേര്‍ പങ്കെടുത്ത മത്സരത്തില്‍ 2 മണിക്കൂര്‍ 40 മിനിറ്റ് 2 സെക്കന്‍ഡ് കൊണ്ടാണ് അദ്ദേഹം 21 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ അസോസിയേഷനുകളില്‍ സജീവ സാന്നിധ്യമായ ജൂലിയസ്, ശാരീരികക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വലിയൊരു പ്രചോദനമാണ്. കാനഡയിലെ നേട്ടം പൂര്‍ത്തിയാക്കി മേയ് അവസാനത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News