ശ്രീനാഥ് ഭാസി ചിത്രം “ക്രെഡിറ്റ് സ്കോർ” ടീസർ പുറത്ത്; നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസ്.

“എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഈ വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾ വളരെ അപൂർവമായി മാത്രമേ മലയാളത്തിൽ വന്നിട്ടുള്ളൂ എന്നതും “ക്രെഡിറ്റ് സ്കോർ” എന്ന ചിത്രത്തിന് മേൽ പ്രതീക്ഷയും കൗതുകവും വർധിപ്പിക്കുന്നുണ്ട്. ഒരേ സമയം ഒരു ത്രില്ലർ ആയും, ഡ്രാമ ആയും ആണ് ചിത്രം കഥ പറയുക എന്നാണ് സൂചന. സോഷ്യൽ മീഡിയയിലൂടെ സിനിമയിൽ എത്തിയ പ്രമോദ് ഉപ്പ്, ജാസ്സിം ചൂരൽ, നിഖിൽ, ലെന തുടങ്ങിയവരും ടീസറിൽ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, കുടശ്ശനാട് കനകം, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും വേഷമിട്ടിരിക്കുന്നു. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

സീ മ്യൂസിക് ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കിയത്. 2026-ൽ തന്നെ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ജെകെ, സംഗീതം – പി എസ് ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി, സംഭാഷണങ്ങൾ – അർജുൻ ടി എസ്, കലാസംവിധാനം – ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി, റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ – വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് – ധീരജ്, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ബുസി ബേബി ജോൺ, ആക്ഷൻ – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്, വിഎഫ്എക്സ്– ഡോട്ട് വിഎഫ്എക്സ് , ഡിഐ– രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ., ശ്രീരാജ് ശ്യാമ ശേഖർ, അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, വേഫെയറർ ഫിലിംസ് ഹെഡ് – ദേവദേവൻ, ഓഡിയോ – സീ മ്യൂസിക്, ഓൾ ഇന്ത്യ റിലീസ് – സിനിപോളിസ്, മാർക്കറ്റിംഗ് കൺസൾട്ടൻ്റ് – ശിവകുമാർ രാഘവ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News