ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും വില്യംസ് സഹോദരിമാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


2022-ല്‍ 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളുമായി സെറീന വില്യംസ് ടെന്നീസിനോട് വിടപറഞ്ഞപ്പോള്‍, ലോകം കരുതി വില്യംസ് സഹോദരിമാരുടെ സഖ്യം ഇനി കോര്‍ട്ടില്‍ കാണില്ലെന്ന്. എന്നാല്‍ നാലുവര്‍ഷത്തിന് ശേഷം ആ അദ്ഭുതം വീണ്ടും സംഭവിച്ചു! ടെന്നീസ് ലോകം കാത്തിരുന്ന ആ തിരിച്ചുവരവ് അര്‍തര്‍ ആഷെ സ്റ്റേഡിയത്തിലായിരുന്നു. നാല് വര്‍ഷത്തിന് ശേഷം വില്യംസ് സഹോദരിമാര്‍ ഒന്നിച്ചൊരു ഗ്രാന്‍സ്ലാം കളിക്കാനിറങ്ങി. സ്വന്തം തട്ടകമായ യു.എസ്. ഓപ്പണിന്റെ ഡബിള്‍സിലായിരുന്നു സഹോദരിമാരുടെ തിരിച്ചുവരവ്.പ്രായം നാല്‍പത് പിന്നിട്ടെങ്കിലും പോരാട്ടവീര്യം കുറയാതെയയായിരുന്നു മത്സരം.

തായ്വാന്റെ ഹാവോ-ചിങ് ചാന്‍, ഓസ്ട്രേലിയയുടെ മായ ജോയിന്റ് സഖ്യത്തോട് മൂന്നരമണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവില്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു.ആദ്യ സെറ്റ് നഷ്ടമായ ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ വില്യംസ് സഹോദരിമാര്‍ നേടിയിരുന്നു. അവസാന സെറ്റിലെ ടൈബ്രേക്കറില്‍ 5-0ന് മുന്നിലായിരുന്നു അവര്‍. പക്ഷെ, നിര്‍ഭാഗ്യത്തിലാണ് ജയം കൈവിട്ടത്. ഡബിള്‍ ഫോള്‍ട്ടുകളും പിഴവുകളും കളി തിരിച്ചടിച്ചപ്പോള്‍ ചാന്‍-ജോയിന്റ് സഖ്യം 6-3, 6-7, 10-7 എന്ന സ്‌കോറിന് വിജയം പിടിച്ചെടുത്തു. 1999-ലും 2009-ലും യു.എസ് ഓപ്പണല്‍ കിരീടം ചൂടിയവരാണ് വില്യംസ് സഹോദരിമാര്‍. ഇവരുടെ ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് മത്സരം ഇത്രയും നാടകീയമായ ടൈബ്രേക്കറിലേക്ക് മാറുന്നത്.

വിംബിള്‍ഡണില്‍ ഇരുവരും ഒരുമിച്ച് കളിക്കാന്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ സെറീനയുടെ കാല്‍മുട്ടിനേറ്റ പരിക്ക് ആ സ്വപ്നം നീട്ടിവെച്ചു. ഒടുവില്‍, ന്യൂയോര്‍ക്കിലെ മണ്ണില്‍ അവര്‍ വീണ്ടും ഒന്നിച്ചിറങ്ങുകയായിരുന്നു. യു.എസ് ഓപ്പണില്‍ 27-8 എന്ന മികച്ച റെക്കോര്‍ഡുള്ള ഈ ലെജന്‍ഡ്‌സ്, ആദ്യ റൗണ്ടില്‍ തോറ്റെങ്കിലും ടെന്നീസ് കോര്‍ട്ടിലേക്കുള്ള വില്യംസ് സഹോദരിമാരുടെ ആവേശകരമായ തിരിച്ചുവരവ് കണ്ട ടെന്നീസ് ആരാധകര്‍ ആവേശത്തിലാണ്. 14 ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ ഒന്നിച്ച് നേടിയവരാണ് അവര്‍.

ഇരുവരും ഒരുമിച്ച് ആദ്യമായി ഒരു ഗ്രാന്‍സ്ലാം ഡബിള്‍സ് മത്സരം കളിച്ചത് 1998-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലാണ്. സെറീന 2022ല്‍ വിരമിക്കല്‍ സൂചന നല്‍കിയെങ്കിലും നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ മൂത്ത സഹോദരി വീനസ് ഇനിയും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 39 കിരീടങ്ങള്‍ നേടിയ സെറീനയാണ് ടെന്നീസ് ചരിത്രത്തില്‍ കൂടുതല്‍ ഗ്രാന്‍സ്ലാം നേടിയ വനിത. വീനസ് നേടിയത് 23 ഗ്രാന്‍സ്ലാമുകള്‍. ഡബിള്‍സില്‍ ഒന്നിച്ച് കളിച്ച പതിനാല് ടൂര്‍ണമെന്റും ജയിച്ചവര്‍. ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍. വില്യംസ് സഹോദരിമാരുടെ പോരാട്ടവീര്യം ഇനിയും ടെന്നീസ് കോര്‍ട്ടുകളെ തീപിടിപ്പിച്ചേക്കാം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News