സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. 800 മുതല്‍ 900 മെഗാവാട്ട് വരെ ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരം 6.30 -നും 12.30-നുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലെന്നതിനാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് കെ എസ് ഇ ബി നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം.

വൈകിട്ട് ആറ് മുതല്‍ അര്‍ധരാത്രി 12 വരെയുള്ള സമയങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ 15 മിനുട്ട് മുതല്‍ അരമണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ലഭിക്കാത്തതാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കിയത്.രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉത്പാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവിലും കേന്ദ്ര പൂളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതത്തിലും കുറവ് നേരിടുന്നുണ്ട്. ഇതോടൊപ്പം മഴ കുറഞ്ഞതും ചൂട് കടുത്തതും കാരണം വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

പ്രതിദിനം 500 മുതല്‍ 600 വരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ഉയര്‍ന്ന വിലക്ക് വാങ്ങാന്‍ തയ്യാറായിട്ടും ഹ്രസ്വകാല കരാറുകള്‍ക്കുള്ള ടെന്‍ഡറുകള്‍ പരാജയപ്പെട്ടത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഉയര്‍ന്ന വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നുണ്ടെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവുമുണ്ട്

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News