മലപ്പുറം മോര്‍ഫിങ് കേസ്: പ്രതി തിരുവനന്തപുരത്ത് പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് പിടിയിലായത്. മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

വിദ്യാര്‍ഥിനികളുടെ അടക്കം ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സുബിന്‍ ബാബുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെറ്റ അടക്കമുള്ള അധികൃതരോട് ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത സുബിന്‍ ബാബു ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.

തിരുവനന്തപുരത്ത് മൊബൈല്‍ ടെക്‌നീഷ്യനാണ് 26 കാരനായ സുബിന്‍ ബാബു. മലബാര്‍ കേന്ദ്രീകരിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നും വിദ്യാര്‍ഥിനികളുടേയും മറ്റും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുക വഴി ഇയാള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായതായാണ് പൊലീസിന്റെ വിലയിരുത്തല്‍.

മലപ്പുറം ജില്ലയിലെ 12 ഓളം കോളജുകളില്‍ നിന്നാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സുബിന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എല്ലാ പരാതികളും കണക്കിലെടുത്ത് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News