‘ദൈവത്താൻകുന്ന്’ ട്രെയിലർ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

“ബ്ലാക്ക് ഫോറസ്റ്റ് “, “അങ്ങു ദൂരെ ഒരു ദേശത്ത് “എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കൽ കൂടി ഒന്നിക്കുന്ന “ദൈവത്താൻ കുന്ന് ” എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. കാലാകാലങ്ങളായി മനുഷ്യൻ മനസ്സിൽ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്.

സോമ ക്രിയേഷൻസിൻ്റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിനേശ് പ്രഭാകർ നായകനാവുന്നു. സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി, മാസ്റ്റർ അർണ്ണവു, മാസ്റ്റർ മുന്ന, ബേബി ദേവിക, ലിബിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. രചന ശ്രീ പാർവതി, ഛായാഗ്രഹണം രാജേഷ് പീറ്റർ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ, എഡിറ്റിംഗ് വി സാജൻ, സംഗീതം മോഹൻ സിതാര, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ബിജിബാൽ, ഗാനരചന അൻവർ അലി, സ്മിത പിഷാരടി, സ്റ്റിൽസ് ഹാരിസ് കാസിം, കല ജി ലക്ഷ്മൺ മാലം, അസോസിയേറ്റ് ഡയറക്ടർ അനൂപ് കെ എസ്, പോസ്റ്റർ ഡിസൈൻ ബോസ് മാലം. സെപ്റ്റംബർ പതിനെട്ടിന് ദൈവത്താർ കുന്ന് പ്രദർശനത്തിനെത്തുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News