36 വർഷത്തിന് ശേഷം ബെർലിനിൽ അധികാരം തിരികെ പിടിച്ച് ഇടതുപാർട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെർലിൻ: ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ തീവ്രഇടതുപക്ഷ പാർട്ടിയായ ‘ഡി ലിങ്കെ’ (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിട്ടുണ്ട്. ബെർലിനിൽ 25.7 ശതമാനം വോട്ടുകൾ നേടിയാണ് ഡി ലിങ്കെ ഒന്നാം സ്ഥാനത്തെത്തിയത്. ചാൻസലർ മെർസിന്റെ പാർട്ടിയായ സി.ഡി.യു 18.8 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

1990-ൽ ജർമ്മനിയുടെ പുനരേകീകരണത്തിന് ശേഷം ഇതാദ്യമായാണ് തലസ്ഥാന നഗരത്തിൽ ഡി ലിങ്കെ ഒന്നാമതെത്തുന്നത്. മേയർ സ്ഥാനം ഉറപ്പിക്കാൻ ഇവർക്ക് മറ്റ് പാർട്ടികളുടെ പിന്തുണ കൂടി ആവശ്യമാണ്. ബെർലിനിൽ എ.എഫ്.ഡി (16.3%), ഗ്രീൻസ് (14.3%), എസ്.പി.ഡി (12.1%) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം. അതേസമയം, മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയ സംസ്ഥാനത്ത് 38.2 ശതമാനം വോട്ട് നേടിയാണ് തീവ്രവലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി വിജയം കൊയ്തത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ എ.എഫ്.ഡി നേടുന്ന രണ്ടാമത്തെ സംസ്ഥാന ഭരണവിജയമാണിത്. ഇവിടെ ഭരിച്ചിരുന്ന എസ്.പി.ഡി 35.5 ശതമാനം വോട്ടോടെ രണ്ടാമതായപ്പോൾ, ചാൻസലർ മെർസിന്റെ പാർട്ടി കേവലം 4.9 ശതമാനം വോട്ട് മാത്രം നേടി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. സഭയിൽ പ്രവേശിക്കാൻ ആവശ്യമായ 5 ശതമാനം വോട്ട് തികയ്ക്കാൻ പോലുമാകാതെ സി.ഡി.യു പുറത്തായി.

തിരഞ്ഞെടുപ്പ് ഫലത്തെ “ദുരന്തം” എന്നാണ് ചാൻസലർ ഫ്രീഡ്രിഷ് മെർസ് വിശേഷിപ്പിച്ചത്. എന്നാൽ കടുത്ത തിരിച്ചടികൾക്കിടയിലും പദവിയിൽ തുടരുമെന്നും, രാജ്യത്ത് സാമ്പത്തിക-സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ ക്ഷമയും മനോധൈര്യവും തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഫലം പുറത്തുവന്നതിന് പിന്നാലെ, പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ചാൻസലർ മെർസ് ഉടനടി രാജി വെക്കണമെന്ന് എ.എഫ്.ഡി ദേശീയ സഹ-നേതാവ് ടിനോ ക്രൂപല്ല ആവശ്യപ്പെട്ടു. ജനപ്രിയ പരിഷ്കാരങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് മെർസിന്റെ ജനപ്രീതി 14 ശതമാനമായി കൂപ്പുകുത്തിയിട്ടുണ്ട്. ഇതിന് പുറമെ രണ്ടാഴ്ച മുമ്പ് സാക്സണി-അൻഹാൾട്ടിലുണ്ടായ തിരിച്ചടിയും കൂടിയായപ്പോൾ ചാൻസലർ പദവിയിൽ നിന്ന് മെർസിനെ മാറ്റാൻ പാർട്ടിനുള്ളിൽ തന്നെ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ലക്ഷ്യമിടുന്ന എ.എഫ്.ഡിയുടെ മുന്നേറ്റങ്ങൾ ജർമ്മനിയിലും യൂറോപ്പിലൊട്ടാകെയും വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News