വിസ്മയ മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു. ‘തുടക്കം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ലൂക്ക’യിലൂടെ ശ്രദ്ധ നേടിയ അരുണ്‍ ബോസാണ്. രത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ‘വരത്തന്‍’, ‘വൈറസ്’, ‘റൈഫിള്‍ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും.

വ്യത്യസ്തമായ പ്രമേയവും പുതുമയാര്‍ന്ന അവതരണവും ചേര്‍ന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സാമുവല്‍ ഹെന്റി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷന്‍ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

ശ്രീനാഥ് പി. എസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി സി ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. യെല്ലോടൂത്ത്‌സ് പബ്ലിസിറ്റി ഡിസൈന്‍സും സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി മാര്‍ക്കറ്റിംഗും നിര്‍വഹിക്കുന്നു.പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടന്‍ ആരംഭിക്കും. പി.ആര്‍.ഒ അപര്‍ണ ഗിരീഷ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News