തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പരിശോധന നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഹോസ്റ്റലിൽനിന്ന് കല്ലുകളും മദ്യക്കുപ്പികളും പുറത്തേക്ക് എറിഞ്ഞെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ഹോസ്റ്റലിൽ ഇത്രയധികം മദ്യക്കുപ്പികൾ എങ്ങനെ എത്തിയെന്നത് പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.ഹോസ്റ്റലിൽ വിദ്യാർഥികളല്ലാത്തവർ താമസിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.
Post Views: 110



