സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ 45 കുപ്പി മദ്യം; അതിർത്തി കടത്തിയതെന്ന് എക്സൈസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ നിന്ന് 45 കുപ്പി തമിഴ്നാട് മദ്യം എക്സൈസ് സംഘം പിടികൂടി. വിൽപ്പനയ്ക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന മദ്യമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.കോട്ടത്തറ യു.പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. എക്സൈസ് പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ കടത്തിക്കൊണ്ടുവന്നവർ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം.

അഗളി റേഞ്ച് എക്സൈസ് സംഘം ഇന്നലെ രാത്രിയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഇന്നത്തെ ഡ്രൈ ഡേ മുന്നിൽ കണ്ടാണ് മദ്യം അതിർത്തി കടത്തി എത്തിച്ചതെന്നാണ് സംശയം.സംഭവത്തിൽ മദ്യം എത്തിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News