കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി സിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബിജെപിയെ കൂടാതെ മറ്റ് ചില രാഷ്ട്രീയ വിഭാഗങ്ങളും ‘സ്വയം പ്രഖ്യാപിത ലിബറലുകൾ’ ആയി പെരുമാറുന്നുവെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി മുംബൈയിലെ ശിവജി പാർക്കിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ‘എക്സി’ലും പ്രതിഷേധം നടക്കുന്നത്. കോൺഗ്രസും സിജെപിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടെന്ന സൂചനകളാണ് പോസ്റ്റിൽ വ്യക്തമാകുന്നത്.

ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാധീനിക്കുന്ന നേതാവായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ വളരുന്നതിനെ തരംതാഴ്ത്താൻ ‘സ്വയം പ്രഖ്യാപിത ലിബറൽ ഇക്കോസിസ്റ്റം’ പ്രവർത്തിക്കുകയാണെന്ന് സി.ജെ.പി കോ-കൺവീനർ അശുതോഷ് റാങ്ക എക്സിൽ കുറിച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ‘എക്സി’ൽമാത്രം പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷകർ തങ്ങളാണെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തമാശയെന്നും റാങ്ക പരിഹസിച്ചു.

ഇതിനെ പിന്തുണച്ചുകൊണ്ട് സിജെപി നേതാവ് സൗരവ് ദാസും എക്സിൽ പോസ്റ്റിട്ടു. ബിജെപിയെ കൂടാതെ മറ്റ് ചില രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും ഇന്ത്യയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള കുത്തക തങ്ങൾക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നതായി സൗരവ് ആരോപിച്ചു. ഈ വിഭാഗം സ്വയം പ്രഖ്യാപിത ലിബറലുകളും കോമാളികളുമാണെന്നും അദ്ദേഹം പറഞ്ഞു. ചില സന്ദർഭങ്ങളിൽ ബിജെപിയേക്കാൾ മോശമായി പെരുമാറുന്ന ഈ വിഭാഗങ്ങൾ വിഭജിച്ച് ഭരിക്കാൻ ശ്രമിക്കാതെ വായടച്ച് യുവതലമുറയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.

സി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അസം കോൺഗ്രസ് വക്താവ് റീതം സിങ് രംഗത്തെത്തി. മുൻപ് അസമിൽ വെച്ച് തടങ്കലിലായപ്പോൾ സി.ജെ.പി പ്രവർത്തകർക്ക് കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആം ആദ്മി പാർട്ടി നേതാക്കളുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും നിർദേശപ്രകാരം അവർ അത് നിരസിക്കുകയായിരുന്നുവെന്ന് റീതം സിങ് വെളിപ്പെടുത്തി. സി.ജെ.പി ഒരു ജനകീയ പ്രസ്ഥാനമാണെന്നും അതിനെ കെജ്‌രിവാളിന്റെ രാഷ്ട്രീയ പുനഃപ്രവേശനത്തിനായി ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News