വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു . നിലവിൽ പാലം ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്. സർക്കാർ ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കാലിക്കറ്റ് എൻഐടിയിലെ വിദഗ്ധ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ബ്രിജ് അപ്ഗ്രേഡ് ചെയ്ത ശേഷം എൻഐടിയുടെ മേൽനോട്ടത്തിൽ ബലം പരിശോധിച്ച് ഉറപ്പാക്കും. ഇതിനു ശേഷം മാത്രമേ പൊതു ജനത്തിനു തുറന്നു നൽകുകയുള്ളൂ.

ഗ്ലാസ് ബ്രിഡ്ജ് ജോലികളെല്ലാം പൂർത്തീകരിച്ച് തുറക്കാൻ ഇനി ഒരു മാസം കൂടിയേ സമയമെടുക്കൂ എന്നാണ് വിവരം. കൊച്ചി ആസ്ഥാനമായിട്ടുള്ള ഭാരത് മാതാ വെഞ്ച്വേഴ്സ് ആണ് നിർമാണം. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് പിപിപി മോഡലിലാണ് അഡ്വഞ്ചർ പാർക്ക് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ഒൻപതു മാസമായി ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയായിരുന്നു.

ഇടുക്കി ജില്ലയിലെ വാഗമൺ കോലാഹലമേട്ടിലാണ് കേരളത്തിലെ ആദ്യത്തെ സ്കൈവാക്ക് ഗ്ലാസ് പാലമായ വാഗമൺ അഡ്വഞ്ചർ പാർക്ക് ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. 40 മീറ്റർ (120 അടി) ആണ് ഈ പാലത്തിന്റെ നീളം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത 5 പാളികളുള്ള 40 എംഎം ഗ്ലാസും 35 ടൺ സ്റ്റീലും ഉപയോഗിച്ചാണ് നിർമിതി.

സ്കൈ സ്വിങ്, സ്കൈ സൈക്ലിങ്, സിപ്‌ലൈൻ തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്. വലിയ തോതിൽ സാഹസിക ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണിത്. നേരത്തെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെ- (തിരക്കുള്ള ദിവസങ്ങളിൽ വൈകുന്നേരം 6 മണി വരെ നീട്ടാറുണ്ട്) -യാണ് ഇവിടെ ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തനം ഉണ്ടായിരുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് വാഗമൺ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഞ്ഞും കാറ്റുമുള്ള സമയങ്ങളിൽ കൂടുതൽ മനോഹരമായിരിക്കും.

കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററും, വാഗമൺ ടൗണിൽ നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. • ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ കോട്ടയം ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (നെടുമ്പാശ്ശേരി – ഏകദേശം 100 കി.മീ).

വാഗമൺ പൈൻ ഫോറസ്റ്റ്, വാഗമൺ കുരിശുമല, മൊട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ തൊട്ടടുത്തായുണ്ട്. 1. ഫോട്ടോ എടുക്കാനും നടക്കാനും പറ്റിയ മനോഹരമായ സ്ഥലമാണ് പൈൻ ഫോറസ്റ്റ്. 2. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ മലനിരകളാണ് വാഗമൺ കുരിശുമല. പച്ചപ്പുല്ല് നിറഞ്ഞ കുന്നിൻചെരിവുകളാണ് മൊട്ടക്കുന്നിന്റെ പ്രത്യേകത.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News