അമേരിക്കയുടെ ശ്രമം ഒറ്റപ്പെട്ട ആഗോള ശക്തിയാകാൻ, ചൈനയുമായി നടക്കുന്നത് ശക്തമായ മത്സരം- ജയ്ശങ്കർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാറിവരുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയുടെ വിദേശനയത്തിലെ മാറ്റവും ചൈനയുടെ ഉയർച്ചയും ലോകശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്‌സ് മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക സ്വയം കൂടുതൽ ഒറ്റപ്പെട്ട ശക്തിയായി മാറിയിരിക്കുകയാണെന്നും ചൈനയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വളർച്ച ആഗോള സ്വാധീനം വർധിപ്പിച്ചിരിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു.

അമേരിക്കയുടെ ഇപ്പോഴത്തെ സമീപനം മറ്റാരും അടിച്ചേൽപ്പിച്ചതല്ലെന്നും രാജ്യം സ്വയം തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ഉൽപ്പാദനത്തിന്റെ വലിയൊരു പങ്ക് ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, സാമ്പത്തിക ശക്തി രാഷ്ട്രീയ സ്വാധീനമായും മാറുകയാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ഇരു രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അതിന്റെ പ്രത്യാഘാതങ്ങൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, വിതരണശൃംഖല തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ പരസ്പര ആശ്രിതത്വം കുറയ്ക്കാനും കൂടുതൽ വൈവിധ്യമാർന്ന പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും ശ്രമിക്കുകയാണ്. മാറുന്ന ലോകക്രമത്തിൽ ഇന്ത്യയുൾപ്പെടെയുള്ള ഇടത്തരം ശക്തികൾക്ക് കൂടുതൽ സ്വാധീനം നേടാനുള്ള അവസരമുണ്ടെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളുമായി ഒരേസമയം സഹകരിക്കുകയും സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന തന്ത്രപരമായ സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ പ്രധാന സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക–ചൈന മത്സരം ശക്തമാകുന്ന സാഹചര്യത്തിലും രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്നും, അതിനാൽ സഹകരണവും മത്സരവും ഒരേസമയം നിലനിൽക്കുന്ന പുതിയ ആഗോള ക്രമമാണ് രൂപപ്പെടുന്നതെന്നും ജയശങ്കർ വിശദീകരിച്ചു.

    Tags :

    Linet Mariya

    Leave a Reply

    Your email address will not be published. Required fields are marked *

    Recent News