മുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും, സർക്കാർ എൻജിനീയർമാരും വിജിലൻസ് സംഘവും ഫ്ളാറ്റ് സന്ദർശിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോ​ഗം ചേർന്നു. വിജിലൻസ് ഉദ്യോ​ഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടി‍ഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും.

മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News