ഐടി വകുപ്പിന് ഇനി പുതിയ പേര്; ‘വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഐടി വകുപ്പിന്റെ പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍. വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ്) എന്ന പേരിലാകും ഇനി ഐടി വകുപ്പ് അറിയപ്പെടുക. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

വകുപ്പിന്റെ ചുമതലകളും പ്രവര്‍ത്തനമേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2026ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച കേരളത്തിന്റെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഐടി വകുപ്പിന്റെ പേര് മാറ്റാനുള്ള നിലവിലെ തീരുമാനം. ഇന്നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.

പരമ്പരാഗത ഐടി, ഐടിഇഎസ് മേഖലകള്‍ക്ക് പുറമെ, വളര്‍ന്നുവരുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് കൂടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ ഭരണ അടിസ്ഥാന സൗകര്യങ്ങള്‍, ഭാവി സാങ്കേതിക ശേഷി, സെമികണ്ടക്ടര്‍ പരിസ്ഥിതി, വിജ്ഞാന വ്യവസായ അടിത്തറ തുടങ്ങിയവ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ കാര്യനിര്‍വഹണച്ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News