‘ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണം’; പാകിസ്താനില്‍ 5000 പേര്‍ അണിനിരന്നു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധ മാര്‍ച്ച്. വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൂറ്റന്‍ മാര്‍ച്ച് നടക്കുന്നത്. മാര്‍ച്ചില്‍ 5000ലധികം ആളുകളാണ് അണിനിരന്നത്. റോഡുകള്‍ തടഞ്ഞുകൊണ്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ ലക്കി മര്‍വാത്ത് ജില്ലയില്‍ നിന്നാണ് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടത്. ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌റീഖ്-ഇ-ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ആരംഭിച്ച മാര്‍ച്ച്. സെപ്റ്റംബര്‍ 27 ആദ്യം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതിപക്ഷ ചര്‍ച്ച നടക്കുന്നതിനാല്‍ അതുവരെ കാത്തിരിക്കാന്‍ പ്രതിഷേധക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വാരാന്ത്യത്തില്‍ നടന്ന രണ്ട് ഘട്ട ചര്‍ച്ചകളിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെ, തങ്ങളുടെ നേതാവിനെ മോചിപ്പിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള പുതിയ നീക്കമെന്ന നിലയിലാണ് പിടിഐ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ പ്രേരിതമെന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാന്‍ ജയിലില്‍ കഴിയുകയാണ്. അതേസമയം അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഇമ്രാന് എതിരായ ശിക്ഷാവിധികളില്‍ ഒരെണ്ണം ഒഴികെയുള്ളവയെല്ലാം പിന്നീട് അപ്പീലിലൂടെ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഖാനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനം നടക്കുമെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദി നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇസ്ലാമാബാദിന് പടിഞ്ഞാറ് 80 കിലോമീറ്റര്‍ അകലെയുള്ള ഖൈറാബാദിലേക്ക് വ്യാഴാഴ്ചയോടെ ഈ മാര്‍ച്ച് എത്തിച്ചേരുമെന്നും, അവിടെവെച്ച് അടുത്ത ഘട്ടത്തിനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News