ഐഎഎസ് തലപ്പത്ത് പോര്; മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ ആവിഷ്കരിച്ച് ഉദ്യോഗസ്ഥർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാലിന്യ മുക്ത കേരളം പരിപാടിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പോര് രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു. നിർമ്മലം പദ്ധതിക്ക് പുറമെ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതി ആരംഭിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലെ തർക്കമാണ് കാരണമെന്ന് പറയുന്നു. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ് അയ്യർ മന്ത്രിയെ കണ്ടു പരാതി അറിയിച്ചു. പിന്നാലെയാണ് ഐസി 100 എന്ന പദ്ധതി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ടു പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നത്. ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമയ്ക്ക് റോൾ ഇല്ലെന്നും ആക്ഷേപമുയർന്നു.

വാര്‍ത്ത പുറത്ത് വന്നതോടെ എന്നാൽ രണ്ടും വ്യത്യസ്ത പരിപാടികളാണെന്നാണ് തദ്ദേശവകുപ്പിന്‍റെ വിശദീകരണം. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രിയാണ് നിർമ്മലം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാറിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പൊതുജനപങ്കാളിത്തതോടെയുള്ള ക്യാമ്പയിൻ എന്നാണ് വിശേഷിപ്പിച്ചത്. 2031 വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് ലക്ഷ്യം. നിർമ്മലം പുതുയുഗ ശുചിത്ര കേരളം പദ്ധതിയുടെ ഉത്തരവിറക്കിയത് തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമയായിരുന്നു.

കഴിഞ്ഞ മാസം 30നായിരുന്നു ഉത്തരവിറക്കിയത്. തദ്ദേശ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ ചുമതലകളെ കുറിച്ച് ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. ഇതി തനിക്ക് കാര്യമായി റോളില്ലെന്ന പരാതി തദ്ദേശ വകുപ്പ് പ്രിൻസിപ്പിൽ ഡയറക്ടർ ദിവ്യ എസ് അയ്യ‍ർക്കുണ്ടെന്നാണ് വിവരം. സംസ്ഥാന ഏകോപനസമിതിയിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറകടര്‍ അംഗം മാത്രമാണ്. ഡയറക്ടർ മന്ത്രിയെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. പിന്നാലെ ഐസി 100 ചലഞ്ച് എന്ന പേരിൽ പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. ഉത്തരവ് ഇറക്കിയത് നിർമ്മലത്തിന്‍റെ ഉദ്ഘാടനം നടന്ന ഒക്ടോബർ രണ്ടിനായിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News