അനോഷ് ആശുപത്രി വിട്ടു, പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർ

കൊച്ചി: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിനെ ഡിസ്ചാർജ് ചെയ്തു. ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് അനോഷിന് പൂക്കൾ നൽകി വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അനോഷ് പറഞ്ഞു. കുട്ടി പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാരും അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലായിരുന്നു അനോഷ്.

അനോഷ് പൂർണ്ണ ആരോഗ്യവാനാണെന്ന് ചികിൽസിച്ച ഡോക്ടർ രമേശ് പറഞ്ഞു. ന്യുറോ സംബന്ധമായ പ്രശ്നങ്ങളും ശ്വാസ തടസ്സങ്ങളും പൂർണ്ണമായി മാറി. ശംഖുവരയൻ പാമ്പ് കടിച്ചാൽ ദേഹത്ത് പാടോ വേദനയോ പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാൽ മാത്രമേ സംശയിക്കാൻ പോലും സാധ്യതയുള്ളൂ. വയറുവേദന ബുദ്ധിമുട്ട് പ്രധാന ലക്ഷണമാണ്. വേനൽക്കാലത്ത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിക്ക് Ecmo ചികിത്സ ലഭ്യമാക്കി. കുട്ടിയുടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. Ecmo , ആന്റി സ്നേക്ക് വെനം അടക്കം ചികിത്സ ലാഭയമാക്കിയെന്നും ഡോക്ടർ രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *